രാജ്യത്തിന്റെ സമഗ്ര വികസനത്തിനും വളര്‍ച്ചയ്ക്കും ഗുണകരമാകുന്ന സാമ്പത്തിക നയം കൊണ്ടുവരുമ്പോഴാണ് ധനമന്ത്രിയുടെ സേവനം നേട്ടമായി എണ്ണപ്പെടുക.
വികസന പദ്ധതികള്‍ നിശ്ചിത സംസ്ഥാനങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തുടര്‍ച്ച വിളിച്ചോതുന്ന മറ്റൊരു ബജറ്റാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. തുടര്‍ച്ചയായി ഒമ്പത് കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിക്കാനായി എന്നത് നേട്ടമാണ്.
