ചാപ്പ കുത്തിയും ക്രിമിനലുകളെ ഇറക്കിയും സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ച ഭരണകൂടത്തെ 'പാറ്റ'കള്‍ നിഷ്പ്രഭമാക്കി.
പന്ത്രണ്ടുവര്‍ഷത്തെ എന്‍ ഡി എ ഭരണത്തിലാദ്യമായി ഒരു കേന്ദ്രമന്ത്രിയെ രാജിവെപ്പിക്കാന്‍ സാധിച്ച വിപ്ലവകരമായ സമരത്തിനാണ് ദിവസങ്ങള്‍ക്കുമുമ്പ് ഡല്‍ഹിയിലെ ജന്തര്‍മന്ദര്‍ സാക്ഷിയായത്. ധാര്‍മിക ബോധമെന്തെന്നു ബോധ്യമില്ലാത്തവരെ പാഠം പഠിപ്പിച്ച സമരം.
