തെരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാര്‍ വോട്ടു ചെയ്തു വിജയിപ്പിച്ച രാജ്യസഭാ എം പിമാരുടെ കൂറുമാറ്റം നൂറു ശതമാനം അധാര്‍മികമത്രെ.
വേഷപ്രച്ഛന്നരായ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കൂടാരമായി ഇന്ത്യന്‍ രാഷ്ട്രീയ ഭൂമിക മാറുകയാണോ എന്ന ചോദ്യത്തിന് ബലം നല്‍കുന്നതാണ് രാഘവ് ഛദ്ദ ഉള്‍പ്പെടെ ഏഴ് രാജ്യസഭാ എം പിമാരുടെ ബി ജെ പിയിലേക്കുള്ള കാലുമാറ്റം. ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബില്‍ നിന്നുള്ള ആറും ഡല്‍ഹിയില്‍ നിന്നുള്ള ഒരു രാജ്യസഭാ എംപിയുമാണ് കഴിഞ്ഞ ദിവസം കൂറുമാറിയത്.
