യുവജനങ്ങളെ പാറ്റകളെന്ന് വിളിച്ചത് തീപ്പൊരിയായി മാറി. സമൂഹമാധ്യമങ്ങളില്‍ യുവരോഷം ആളിക്കത്തി.
മെയ് 15ന് സുപ്രീംകോടതി ജഡ്ജ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വലിയൊരു തരംഗം രൂപപ്പെട്ടിരിക്കുന്നു. വ്യാജ ബിരുദങ്ങള്‍ നേടി മാധ്യമ, നിയമ സംവിധാനങ്ങളില്‍ കടന്നുകൂടി യുവാക്കള്‍ ഇന്ത്യന്‍ ഭരണകൂട വ്യവസ്ഥയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് ഒരു വ്യവഹാരത്തിനിടെ അദ്ദേഹം ആരോപിച്ചിരുന്നു.
