പുരോഗമനപരമെന്നും ആധുനികമെന്നും തോന്നിപ്പിക്കുന്ന രണ്ടു നടപടികളും പരോക്ഷമായി ലക്ഷ്യം വെക്കുന്നത് ജാതിശ്രേണിയെ മൂലധന വ്യവസ്ഥയ്ക്കനുസരിച്ച് പുനര്‍നിര്‍മിക്കലാണ്.
ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ഏറ്റവും നിര്‍ണായകമായ സന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഭരണഘടനാപരമായ മൂല്യങ്ങളും സാമൂഹിക നീതിയും വിസ്മരിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ രണ്ട് പ്രധാന പരിഷ്‌കാരങ്ങളാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയവും (എന്‍ഇപി 2020) പുതിയ ലേബര്‍ കോഡുകളും.
