മാധ്യമ വിചാരണകള്‍ വിദ്വേഷ പ്രചാരണത്തിലേക്ക് തരംതാഴുമ്പോള്‍


വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട 'ബിഗ് ടിവി' ചര്‍ച്ച സമകാലിക മാധ്യമ പ്രവര്‍ത്തനത്തിലെ ജീര്‍ണത വെളിപ്പെടുത്തുന്നു.

വായനയിലൂടെ ആര്‍ജിക്കുന്ന അറിവുകളേക്കാള്‍, ടെലിവിഷന്‍ ചാനലുകളിലെ വാദകോലാഹലങ്ങള്‍ പൊതുബോധത്തെ രൂപപ്പെടുത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്. മനുഷ്യരുടെ വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളെയും ആശയങ്ങളെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതിന് പകരം, സ്വന്തം വീക്ഷണങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് ആധുനിക മാധ്യമ സംസ്‌കാരത്തിന്റെ പ്രധാന പ്രതിസന്ധി.