ഇന്ത്യ എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനം ആചരിക്കാന്‍ പോവുകയാണ്. അപ്പോള്‍ ഇന്ത്യ എന്ന ആശയത്തെക്കുറിച്ചുള്ള ആലോചനകളാണിവിടെ.
നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ബഹുത്വത്തില്‍ നിന്ന് ഏകാത്മകമായൊരു ദേശസത്തയെ ബോധപൂര്‍വം പറിച്ചെടുത്ത് രാഷ്ട്രഗാത്രത്തിലേക്ക് ആവാഹിച്ചു നിര്‍ത്തുകയും ആ ഏകാത്മക ആശയസ്വരൂപത്തെ അവിടെ ജീവിക്കുന്ന നാനാ വിഭാഗം മനുഷ്യര്‍ ഏറ്റെടുക്കേണ്ട 'വിശുദ്ധ പൗരാണിക' തുടര്‍ച്ചയും നിര്‍ബന്ധ പാരമ്പര്യവുമായി മാറ്റുകയും ചെയ്യുക.
