വഖ്ഫ് മുതല്‍ എഫ്‌സിആര്‍എ വരെ; ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെക്കുന്ന നിയമ ഭേദഗതികള്‍


സര്‍ക്കാരിന് എളുപ്പം എത്തിച്ചേരാന്‍ കഴിയാത്ത പിന്നാക്കപ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധ സംഘടനകള്‍ക്ക് സാധിക്കുന്നുണ്ട്.

ന്ത്യയിലെ സന്നദ്ധ പ്രവര്‍ത്തന മേഖല അത്യന്തം വിപുലവും സജീവവുമാണ്. 2009ലെ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് 33 ലക്ഷം എന്‍ജിഒകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതായത്, ഓരോ 400 പൗരന്മാര്‍ക്കും ഒരു സന്നദ്ധ സംഘടന എന്ന അനുപാതത്തില്‍.