ഡോപമിന്‍ എക്കോണമി; കോര്‍പറേറ്റുകള്‍ കുഞ്ഞു ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യുന്ന വിധം

ഗൗരി സൂദ്

കൗമാരക്കാരുടെ സവിശേഷ ശാരീരിക പ്രത്യേകതയെയാണ് കോര്‍പറേറ്റ് ലോകം ലാഭത്തിനായി ക്രൂരമായി മുതലെടുക്കുന്നത്.

രു നിയാണ്ടര്‍താല്‍ മനുഷ്യന്‍ വേട്ടയാടല്‍ കഴിഞ്ഞ് മടങ്ങിവരുന്ന രംഗം സങ്കല്‍പിക്കുക. വേട്ടയാടി ലഭിച്ച മൃഗത്തെ അവന്‍ കുടുംബത്തിനു മുന്നില്‍ അഭിമാനത്തോടെ താഴെയിടുന്നു. അഗ്‌നിയുടെ വെളിച്ചത്തില്‍ ആ മൃഗത്തിന്റെ വലുപ്പം കാണിച്ച് അവന്‍ സന്തോഷം പ്രകടിപ്പിക്കുന്നു.