പ്രജയില്‍ നിന്ന് പൗരനിലേക്കുള്ള ദൂരം; നമ്മെ എളുപ്പത്തില്‍ പ്രജകളാക്കി മാറ്റാനാണ് സിസ്റ്റം ശ്രമിക്കുന്നത്


നികുതി തുക മുന്‍കൂട്ടി ഈടാക്കുന്നതിലൂടെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്.

നമ്മുടെ അധികാരത്തിന്റെ അതിരുകള്‍ എവിടെ വരെയാണ്? പ്രശസ്തമായ ഒരു അക്ബര്‍-ബീര്‍ബല്‍ കഥയിലൂടെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി തന്റെ അധികാരത്തിന്റെ വ്യാപ്തിയെക്കുറിച്ച് ബീര്‍ബലിനോട് ചോദിച്ചു.