തകര്‍ച്ചയുടെ ഏഴു ഘട്ടങ്ങള്‍; യു എസ് പതനത്തിന് ഈ നൂറ്റാണ്ട് സാക്ഷിയാകുമോ?

കെ പി ഖാലിദ്

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്രാജ്യത്വ തകര്‍ച്ചയുടെ സാക്ഷികളാവാന്‍ ലോക ജനത ഒരുങ്ങുകയാണോ!

'അനീതി നാഗരികതകളുടെ തകര്‍ച്ചക്ക് തുടക്കമിടുന്നു.' പതിനാലാം നൂറ്റാണ്ടിലെ ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ തകര്‍ച്ചകള്‍ക്ക് ദൃക്‌സാക്ഷിയായ പ്രഗത്ഭനായ അറബ് ചിന്തകന്‍ ഇബ്‌നു ഖല്‍ദൂന്റെ വാക്കുകളാണ് ഇത്. മധ്യേഷ്യയിലെ ഇപ്പോഴത്തെ യുദ്ധം, ഇസ്രായേലിന്റെ ധാര്‍ഷ്ട്യത്തിന് നിന്നുകൊടുത്ത അമേരിക്കന്‍ പ്രസിഡന്റിന്റെ മണ്ടത്തരങ്ങളില്‍ ഒന്ന് മാത്രമാണെന്ന ഒരു വാദം പൊതുവെ കേള്‍ക്കുന്നുണ്ട്.