കാഴ്ചാ പരിമിതരുടെ കഴിവുകള്ക്ക് പരിധി നിശ്ചയിക്കാതെ സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക.
ഒക്ടോബര് 15 ലോക വൈറ്റ് കെയിന് ദിനമാണ്. കാഴ്ചപരിമിതരായ വ്യക്തികളുടെ സ്വാതന്ത്ര്യം, സുരക്ഷ, സഞ്ചാരാവകാശം, സമൂഹത്തിലെ തുല്യപങ്കാളിത്തം എന്നിവയെക്കുറിച്ച് പൊതുസമൂഹത്തില് ബോധവല്ക്കരണം നടത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.
