പുതുതലമുറയുടെ മനഃശാസ്ത്രം മനസ്സിലാക്കി, കാലഘട്ടത്തിന് അനുയോജ്യമായ രീതിശാസ്ത്രങ്ങള്‍ സ്വീകരിക്കാന്‍ നാം തയ്യാറാകണം.
സാങ്കേതികവിദ്യ മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ലോകവും കാലവും അതിനൊപ്പം നമ്മുടെ ജീവിതവും അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോള്‍, വളര്‍ന്നുവരുന്ന പുതിയ തലമുറയെ വലിയ പ്രതീക്ഷയോടെയാണ് നാം കാണുന്നത്.
