പശ്ചാത്യ ലോകത്തിന്റെ ഏറ്റം ദുഷിച്ച മറ്റൊരു മുഖം കൂടി അനാവരണം ചെയ്യപ്പെടുന്നതാണ് ലോകം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.
ഖത്തര്‍ ലോകകപ്പ് നടന്ന സമയത്ത് നടന്ന ഒരു കാര്യം ഓര്‍മ വരുന്നു. ജര്‍മന്‍ ഫുട്ബാള്‍ ടീം കളിക്കുന്നതിന് മുന്നേ ഫോട്ടോ എടുത്തതില്‍ ഒരു ചരിത്ര പരിഹാസ്യത അവരില്‍ നിന്നും ആ ടീം മാനേജ്‌മെന്റില്‍ നിന്നും ഉണ്ടായി. സ്വവര്‍ഗ ലൈംഗിക രാഷ്ട്രീയം അംഗീകരിക്കാത്തതിനാല്‍ ആ രാഷ്ട്രീയക്കാരുടെ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു ഖത്തറില്‍.
