സെപ്തംബര്‍ 11 ആക്രമണങ്ങള്‍ക്കു ശേഷമാണ് ഇസ്‌ലാമോഫോബിയ ഉടലെടുത്തതെന്നത് പരക്കെ പ്രചരിക്കുന്ന തെറ്റിദ്ധാരണയാണ്.
സമകാലിക ഭൗമരാഷ്ട്രീയ ചിന്തകളുടെ പ്രവര്‍ത്തന രീതികളെ മൗലികമായി മനസ്സിലാക്കണമെങ്കില്‍ അതിനെ വൈരുധ്യാത്മകമായിത്തന്നെ സമീപിക്കേണ്ടതുണ്ട്. അതിന്റെ ഘടനാപരമായ മറുഭാഗത്തെ തിരിച്ചറിയാതെ ഇസ്‌ലാംഭീതിയെ (islamophobia) കുറിച്ച് മാത്രം സംസാരിക്കുന്നത് അപൂര്‍ണമായ ഒരു വിശകലന വ്യായാമമാണ്.
