ഇന്ത്യ 'തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യ'ത്തിലേക്ക് മാറുകയാണോ!


കൃത്യമായ ഇടവേളകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് മാത്രം രാജ്യത്തെ ജനാധിപത്യമെന്നു വിലയിരുത്താനാകുമോ?

സ്വതന്ത്രമായ തിരഞ്ഞെടുപ്പ്, രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തം, ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയ്ക്കാണ് ജനാധിപത്യ നിര്‍വചനങ്ങളില്‍ പ്രാഥമിക പരിഗണന ലഭിക്കാറുള്ളത്. കൃത്യമായ ഇടവേളകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് മാത്രം രാജ്യത്തെ ജനാധിപത്യമായി വിലയിരുത്താനാകുമോ എന്ന ചോദ്യം സമകാലിക രാഷ്ട്രീയശാസ്ത്രത്തില്‍ ഏറെ പ്രസക്തമാണ്.