ജിന്നുകള്‍ പഴം മുറിക്കുമ്പോള്‍ കൊഴുക്കുന്ന വ്യാജന്മാര്‍; ദുര്‍ബലമാകുന്ന വിശ്വാസം


ജിന്ന് ബാധയെക്കുറിച്ച് ഭീതി സൃഷ്ടിച്ച് സാധാരണക്കാരുടെ വിശ്വാസം ചൂഷണം ചെയ്ത് പണം തട്ടുന്ന പ്രവണത ഇന്നും സജീവമാണ്.

ലപ്പുറം തിരുനാവായ കൊടക്കലില്‍ ജിന്ന് മഹ്‌ളറ എന്ന പേരില്‍ വ്യാജ ചികിത്സാ കേന്ദ്രം നാട്ടുകാര്‍ പൂട്ടിച്ചത് കഴിഞ്ഞ ദിവസമാണ്. ജിന്നിനെ വിളിച്ചു വരുത്തി രോഗശാന്തി നല്‍കുമെന്നും ജിന്നിന്റെ ഉപദ്രവം ഒഴിവാക്കുമെന്നും അവകാശപ്പെട്ടു ചികിത്സ നടത്തിയത് ആലപ്പുഴ സ്വദേശി ജമാലുദ്ദീനാണ്.