ന്യൂനപക്ഷ വെറുപ്പ് പ്രസരിപ്പിക്കുന്ന ഫാസിസത്തിന്റെ തന്ത്രങ്ങള്‍


നാം അറിയാതെ മറ്റൊരു പേടി കൂടി നമ്മുടെ സാമൂഹികതയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരിക്കുന്നു. അത് മുസ്‌ലിം പേടിയാണ്. പേടിയില്‍ നിന്നത് മുസ്‌ലിം വെറുപ്പിലേക്ക് വളര്‍ന്നിരിക്കുന്നു.

വോത്ഥാനവത്കരിക്കപ്പെട്ടെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ പോലും മുസ്ലിം അപരവത്കരണത്തിന്റെ സീല്‍ക്കാരം കേട്ടുതുടങ്ങിയിരിക്കുന്നു. മാനവികതയുടെയും സാമൂഹിക മുന്നേറ്റത്തിന്റെയും ഈ തുരുത്തിലും പരമതവിദ്വേഷം കത്തിച്ചുനിര്‍ത്തി കാട്ടുമൃഗങ്ങള്‍ വേട്ടയ്ക്ക് എത്തുന്നുവെന്നതാണ് വര്‍ത്തമാനകാല സത്യം.