സംവാദങ്ങള്‍ സംവേദനക്ഷമമാവണം; ബൗദ്ധിക ചര്‍ച്ചകളിലെ പുതിയ പാഠങ്ങള്‍


ജാവേദ് അക്തറും മുഫ്തി ശമാഇല്‍ നദ്വിയുമായി നടന്ന ബൗദ്ധിക സംവാദം ഇന്ത്യന്‍ ചിന്താലോകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ഒന്നാണ്.

ജാവേദ് അക്തറും മുഫ്തി ശമാഇല്‍ നദ്‌വിയുമായി ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വെച്ച് ഈ മാസം 20ന് നടന്ന ബൗദ്ധിക സംവാദം സമകാലിക ഇന്ത്യന്‍ ചിന്താലോകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ഒന്നാണ്. നിരീശ്വരവാദവും ഇസ്ലാമിക ദൈവശാസ്ത്രവും മുഖാമുഖം വന്ന ചര്‍ച്ച, കേവലം തര്‍ക്കത്തിനപ്പുറം വിശ്വാസത്തെയും യുക്തിയെയും കുറിച്ചുള്ള ആഴത്തിലുള്ള വിശകലനമായിരുന്നു.