ക്രിമിനലുകളാവുകയാണോ കൗമാരം; കുട്ടിത്തം ചോര്‍ന്നുപോവുകയാണോ?


രക്ഷിതാക്കള്‍ക്ക് പൊതുവെ മക്കളെ കുറിച്ച് അമിത വിശ്വാസവും പ്രതീക്ഷയുമാണ്. കുട്ടികള്‍ പ്രശ്‌നത്തില്‍ പെട്ടാല്‍ താങ്ങാന്‍ കഴിയാത്തവരാണ്.

രിപ്പാട് കരുവാറ്റയില്‍ മുത്തച്ഛനെ അതിക്രൂരമായി കൊന്ന 13കാരിയുടെ കഥ ഞെട്ടലോടെയാണ് കേരളം കേട്ടത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കൗമാരക്കാരായ ആണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയത് മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊലപാതകമാണ്.