ഇവിടെ ആര്‍ക്കും ഇസ്‌ലാം ഭീതിയില്ല. ഉള്ളത് പറയുമ്പോള്‍ മുസ്‌ലിംകള്‍ ഇസ്‌ലാമോഫോബിയ എന്ന ഇരവാദം ഉന്നയിക്കുകയാണത്രെ!
കേരളം ഇസ്‌ലാമോഫോബിക് ആയി മാറുന്നുണ്ടോ എന്ന ചോദ്യത്തിന് ഓരോ മലയാളിക്കും വ്യത്യസ്ത ഉത്തരങ്ങളായിരിക്കും ഉണ്ടാവുക. സ്വയം താനും തന്റെ നാട്ടിലെ ജനങ്ങളും പ്രബുദ്ധരാണെന്നു വിശ്വസിക്കുന്ന സാധാരണ കേരളീയന്റെ ഉത്തരം 'കേരളത്തിന് അങ്ങനെയാവാന്‍ കഴിയാത്ത വിധം സത്തയില്‍ തന്നെ അത് മതനിരപേക്ഷമാണ്' എന്നായിരിക്കും.
