ആഗോള വിപണിയിലെ ഡോളര്‍ ആധിപത്യം കാരണം പല രാജ്യങ്ങളും സാമ്പത്തികമായി അമേരിക്കയെ ആശ്രയിക്കേണ്ടിവരുന്നു.
ലോകത്തെ ബാങ്കിങ് ഇടപാടുകളില്‍ വലിയൊരു പങ്ക് ഡോളറിലാണ് നിലവില്‍ നടക്കുന്നത്. അതിനാല്‍ അമേരിക്കക്ക് ഏതൊരു രാജ്യത്തെയും ഡോളര്‍ ഇടപാടുകളില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയും. ഇത് ആ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കും.
