ആഗോള സാമ്പത്തിക വ്യവസ്ഥയിലെ പുതിയ അധ്യായം; പെട്രോഡോളറില്‍ നിന്ന് പെട്രോയുവാനിലേക്ക്


ദശാബ്ദങ്ങളോളം പെട്രോ ഡോളര്‍ സംവിധാനം ലോക സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിച്ചെങ്കില്‍ വെല്ലുവിളികള്‍ ഉയര്‍ന്നു തുടങ്ങി.

വ്യവസായ വിപ്ലവത്തിനു ശേഷം ലോകത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായക ഘടകമായി മാറിയത് പെട്രോളിയം ഉല്‍പന്നങ്ങളാണ്. അതുകൊണ്ടുതന്നെ ലോക സാമ്പത്തിക വ്യവസ്ഥയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ പ്രാധാന്യം അതുല്യമാണ്.