പത്തു മാസത്തിനിടെ 14 വിയോജിപ്പുകള്‍: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നു?

ഋതിക ചോപ്ര

ഇലക്ഷന്‍ കമ്മിഷന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നത് സംബന്ധിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടിന്റെ സംഗ്രഹം

2025 ജൂണില്‍ ആരംഭിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) പ്രക്രിയയിലൂടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി പതിമൂന്ന് കോടിയിലധികം വോട്ടര്‍മാരെ കരട് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു.