ഈദ്: കാവ്യാനുഭൂതികളുടെ മഹാസംഗമം


പെരുന്നാള്‍ നല്‍കുന്ന ആഹ്ലാദവും, ഒപ്പം പ്രവാസം തീര്‍ക്കുന്ന വിരഹവും നൊമ്പരങ്ങളും നൂറ്റാണ്ടുകളായി സാഹിത്യലോകത്തിന് പ്രചോദനമാണ്.

മാനവികതയുടെയും ത്യാഗത്തിന്റെയും സന്ദേശം വിളിച്ചോതുന്ന പെരുന്നാള്‍, ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് മതപരമായ ആഘോഷം എന്നതോടൊപ്പം വ്യത്യസ്ത സംസ്‌കാരങ്ങളുടെയും വികാരങ്ങളുടെയും സംഗമവേദി കൂടിയാണ്. നോമ്പുകാലത്തെ ആത്മനിയന്ത്രണത്തിനു ശേഷം വന്നെത്തുന്ന പെരുന്നാള്‍ നിലാവ് ലോകമാകെ സന്തോഷത്തിന്റെ പ്രകാശം ചൊരിയുന്നു.