ഇസ്രാഈലി കഥകളാണ് ബറാഅത്ത് രാവിന് അവലംബമെന്നു പറയപ്പെട്ടിട്ടുണ്ട്. ശാഫിഈകളും മാലികികളും മറ്റുള്ളവരും പ്രസ്താവിച്ചിട്ടുള്ളതും അപ്രകാരം തന്നെ. നബിയില്‍ നിന്നോ സഹാബികളില്‍ നിന്നോ അപ്രകാരം സഹീഹായി സ്ഥിരപ്പെട്ടുവന്നിട്ടില്ല.
ശഅ്ബാന്‍ പകുതിയുടെ രാവ് ആണ് 'ബറാഅത്ത് രാവ്' എന്ന പേരില്‍ അറിയപ്പെടുന്നത്. ഇങ്ങനെ ഒരു രാവിനെക്കുറിച്ച് ഖുര്‍ആനിലോ ഹദീസുകളിലോ പരാമര്‍ശമില്ല. മുന്‍ഗാമികളില്‍ പെട്ട ചില പുരോഹിതന്മാര്‍ നിര്‍മിച്ചുണ്ടാക്കിയതാണത്. ഈ രാവില്‍ പല അനാചാരങ്ങളും നടന്നുവരാറുണ്ട്.