ദലിതുകളുടെ നിലനില്‍പ്പു സമരമാണ് അംബേദ്കര്‍ എന്ന പേര്; യുവത്വം അംബേദ്കറെ വായിക്കുന്നു


സവര്‍ണ മേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ ആധിപത്യ വ്യവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് ഫാസിസ്റ്റുകളുെട അപ്രഖ്യാപിത ലക്ഷ്യം. ഇവിടെ ആത്യന്തികമായി അരികുവത്കരിക്കപ്പെടുക ദലിത്-പിന്നാക്ക വിഭാഗങ്ങളായിരിക്കും. അംബേദ്കര്‍ അഭിമുഖീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യാന്‍ ശ്രമിച്ച ദലിത് വിഭാഗങ്ങളുടെ നിലനില്‍പ്പിനുള്ള സമരസ്വരങ്ങളാണ് അംബേദ്കര്‍ എന്ന പേരിലൂടെ ഉയരുന്നത്.

ന്ത്യന്‍ വൈവിധ്യങ്ങളെ യഥാരൂപത്തില്‍ തിരിച്ചറിഞ്ഞ രാജ്യതന്ത്രജ്ഞനാണ് ഡോ. ബി ആര്‍ അംബേദ്കര്‍. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ രൂപപ്പെടുത്തിയെടുത്ത രാജ്യത്തിന്റെ ഭരണഘടന ഇതിനെ സാധൂകരിക്കുന്നതാണ്. വര്‍ണങ്ങളും ജാതികളും മതങ്ങളും ആചാരങ്ങളും ശക്തമായി സ്വാധീനം ചെലുത്തിയിരുന്ന ഇന്ത്യന്‍ സാമൂഹികഘടനയെ ഭരണഘടന കൊണ്ട് കെട്ടി യോജിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചുവെന്നതാണ് അംബേദ്കറുടെ സേവനങ്ങളില്‍ പ്രധാനം.


ഡോ. കെ ടി അന്‍വര്‍ സാദത്ത് സുല്ലമുസ്സലാം അറബിക് കോളേജിൽ ഇസ്‌ലാമിക്‌ ഹിസ്റ്ററി വിഭാഗത്തിൽ തലവനായി ജോലി ചെയ്യുന്നു. ഐ എസ് എം സംസ്ഥാന പ്രസിഡന്റാണ്.