വികലധാരണകളാല്‍ രൂപപ്പെട്ട സൂഫിസം


പ്രവാചകന്മാരില്‍ നിന്ന് അദൃശ്യകാര്യങ്ങള്‍ നേരിട്ടറിയുകയും അല്ലാഹുവിന്റെ സദ്ഗുണങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു എന്നാണ് സൂഫികള്‍ അവകാശപ്പെടുന്നത്.

മുസ്‌ലിം സമൂഹത്തിന് 'സൂഫി' എന്ന പദം പ്രധാനമായും പരിചയപ്പെടുത്തിയത് ജാബിറുബ്‌നു ഹയ്യാന്‍, അബൂഹാശിമുല്‍ കൂഫി, അബ്ദക് അല്‍സൂഫി എന്നിവരാണ്. ഇവരില്‍ ജാബിറുബ്‌നു ഹയ്യാന്‍ ശീഈകളുടെ അഞ്ചാം ഇമാമായ ജഅ്ഫര്‍ സ്വാദിഖിന്റെ ശിഷ്യനോ സേവകനോ ആയിരുന്നു. ശീഈ പ്രസ്ഥാനത്തിന്റെ കവാടം എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.