ത്യാഗം, ക്ഷമ, സമര്‍പ്പണം... പിന്നെയും എന്തൊക്കെയാണ് ബലിപെരുന്നാള്‍!


ശാശ്വത മോക്ഷം നേടാന്‍ മനുഷ്യന്‍ സ്വീകരിക്കേണ്ട ജീവിതലക്ഷ്യം എന്തായിരിക്കണമെന്ന് ഇബ്‌റാഹീമി(അ)ന്റെ ജീവിതത്തിലൂടെ വായിച്ചെടുക്കാം. മനുഷ്യരെ മുഴുവനും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു വിശാല ഹൃദയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

ലിപെരുന്നാള്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത് ഇബ്‌റാഹീം നബി(അ)യുടെ ത്യാഗസുരഭിലവും ആദര്‍ശനിഷ്ഠവുമായ ജീവിതമാണ്. ഇബ്‌റാഹീം നബി പ്രവാചകന്മാര്‍ക്കും സത്യവിശ്വാസികള്‍ക്കും മാത്രമല്ല മനുഷ്യ വര്‍ഗത്തിനാകമാനം ഉത്തമ മാതൃകയായി അല്ലാഹു തിരഞ്ഞെടുത്ത മഹാനുഭാവനാണ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്.