പുതിയ വാക്കുകള്‍, പുതിയ പ്രയോഗങ്ങള്‍; നട്ടം തിരിയുന്ന തന്ത വൈബ്!


ചെറുപ്പം വ്യാപകമായി പ്രയോഗിക്കുന്ന വാക്കുകള്‍ കേട്ട് അന്തം വിടുന്ന ന്യൂജന്‍ നിരക്ഷരരായി 'തന്ത വൈബുകാര്‍' മാറിയിരിക്കുന്നു. പല പദങ്ങള്‍ക്കും രണ്ടോ മൂന്നോ അക്ഷരങ്ങളില്‍ ചുരുക്കെഴുത്ത് വ്യാപകമായി. ഇതു ഗുണമോ ദോഷമോ?

കാലത്തിന്റെ അതിവേഗ പ്രവാഹത്തില്‍ എല്ലാം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. ആ പ്രവേഗം സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക, ധാര്‍മിക രംഗത്തും പെരുമാറ്റത്തിലും ഭാഷയില്‍ പോലും വലിയ സ്വാധീനം ചെലുത്തുന്നു. ബോധപൂര്‍വമോ അല്ലാതെയോ ഭാഷയിലുള്‍പ്പെടെ ഉണ്ടാകുന്ന മാറ്റങ്ങള്‍ ജീവിതത്തിന്റെ ഭാഗമാകുന്നു.