ദൈവം മൂന്നാണെന്ന വിശ്വാസം മനുഷ്യന് ഉള്‍ക്കൊള്ളാന്‍ കഴിയുമോ? മനുഷ്യന്റെ സാമാന്യബുദ്ധിക്ക് പോലും അത് യോജിക്കുന്നില്ല. അതുകൊണ്ട് പ്രപഞ്ചത്തിന് ഒരു ദൈവമേ സാധ്യമാകൂ. ഖുര്‍ആന്‍ പറയുന്നുണ്ട്, ഒന്നിലധികം ദൈവങ്ങളുണ്ടായിരുന്നു എങ്കില്‍ ഇവിടെ കുഴപ്പങ്ങള്‍ ഉണ്ടാകുമായിരുന്നു എന്ന്.
ക്രിസ്തുവര്‍ഷം 2024 കഴിഞ്ഞ് പുതിയൊരു വര്‍ഷത്തിലേക്ക് കടക്കുകയാണ്. ക്രിസ്തുവിന്റെ ചരിത്രം മനുഷ്യ ചരിത്രത്തിലെ തന്നെ ഒരു പ്രധാന ഭാഗമാണ്. അതുകൊണ്ട് തന്നെ വിശുദ്ധ ഖുര്‍ആനില്‍ 25ഓളം സ്ഥലങ്ങളില്‍ ഈസാ നബി(അ)യുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. അവരുടെ മാതാവ് മര്‍യമിന്റെ പേര് 35 തവണയും പരാമര്‍ശിച്ചിട്ടുണ്ട്.