കീഴാള സമുദായങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇന്നും അധഃകൃതര്‍ തന്നെ. അവരെക്കുറിച്ച് എഴുതുമ്പോള്‍ വസ്തുതകള്‍ കൃത്യമായി പരിശോധിക്കണം എന്ന ബോധ്യം പലര്‍ക്കുമില്ല.
ഇന്ത്യന്‍ മാധ്യമങ്ങളുടെ മതേതര പ്രതിബദ്ധതയെക്കുറിച്ച് ആലോചിക്കുമ്പോള്‍ പഴയൊരു അനുഭവം ഓര്‍മ വരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഞാന്‍ കോഴിക്കോട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകനായി പ്രവര്‍ത്തിക്കുന്ന കാലത്ത് ബിജെപിയുടെ അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കെ രാമന്‍ പിള്ള അളകാപുരിയില്‍ ഒരു പത്രസമ്മേളനം വിളിച്ചു. അന്നത്തെ പ്രമുഖ പത്രങ്ങളുടെ ലേഖകരൊക്കെ അതില്‍ പങ്കെടുക്കുകയും ചെയ്തു.
