കാലങ്ങളായി ആക്രമണങ്ങളും ഉപരോധങ്ങളും ദുരിതങ്ങളും ഏറ്റുവാങ്ങി ജീവിക്കുന്നവരാണ് ഗസ്സക്കാര്‍. മനുഷ്യാവകാശം, ജീവിതോപാധി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാം നഷ്ടപ്പെട്ടിട്ടും പ്രതീക്ഷയുടെ കനല്‍പ്പൊരി കെടാതെ സൂക്ഷിക്കുന്ന ജനങ്ങളുടെ പ്രതിരോധ ചരിത്രമാണ് ഗസ്സ.
വര്‍ഷങ്ങളായി നിരന്തരം ആക്രമണങ്ങളും ഉപരോധങ്ങളും ദുരിതങ്ങളും ഏറ്റുവാങ്ങി ജീവിക്കുന്ന ജനതയാണ് ഗസ്സാ നിവാസികള്‍. കഴിഞ്ഞ 24 മാസത്തിനിടെ മാത്രം ഗസ്സയില്‍ 22,000 കുട്ടികളടക്കം 66,000 പേര്‍ മരിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 90 ശതമാനത്തിലധികം വീടുകളും 95 ശതമാനം ആശുപത്രികളും 97 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ കാലയളവില്‍ തകര്‍ക്കപ്പെട്ടു.
