പ്രതീക്ഷകളും തിരിച്ചടികളും കൂടിയാണ് ഓരോ വര്‍ഷവും ബാക്കിയാക്കുന്നത്


2024 അസ്തമിച്ച് ലോകം 2025ന്റെ പുതുപുലരിയിലേക്ക് കടക്കുകയാണ്. ഓരോ കലണ്ടറും കാലത്തിന്റെ അടരുകളിലേക്ക് മറയുന്നത് ഒട്ടേറെ ചരിത്രവസ്തുതകളെ അക്കങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ചാണ്. മനസ്സിന് കുളിര്‍മ നല്‍കുന്നതും നോവു പടരുന്നതുമെല്ലാം അതിലുണ്ടാവും.

റക്കാന്‍ കഴിയാത്ത വേദനകള്‍ സമ്മാനിച്ച ദുരന്തങ്ങള്‍, എക്കാലത്തും ഓര്‍ത്തിരിക്കാന്‍ ആഗ്രഹിക്കുന്ന വലിയ നേട്ടങ്ങള്‍, ഭരണകൂട അട്ടിമറികള്‍, പുതിയ ഭരണകൂടങ്ങളുടെ ഉദയങ്ങള്‍... അങ്ങനെ അനേകമനേകം സംഭവങ്ങള്‍. എല്ലാം ഇനി ചരിത്രമാണ്. പോയ കാലത്തിന്റെ ചരിത്രം. 2024 വിടപറയുമ്പോള്‍ ബാക്കിയാകുന്ന ഓര്‍മകളിലേക്കുള്ള തിരനോട്ടമാണിവിടെ.