സ്വേച്ഛാധിപതിയായ ബഷാര്‍ അല്‍ അസദ് വീണെങ്കിലും സിറിയയില്‍ സമാധാനവും രാഷ്ട്രീയ സ്ഥിരതയും ഉയരുമോ എന്നതാണ് മുഖ്യ ചോദ്യം. യു എസും ഇസ്രാഈലും ഭരണകൂടമില്ലാത്ത സിറിയയില്‍ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് കണ്ടറിയണം.
അറബ് രാജ്യമായ സിറിയയില്‍ സര്‍ക്കാരിനെതിരേ ആഭ്യന്തര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന സംഘടന 'ഹയാത് തഹ്രീര്‍ അല്‍ ഷാം' (എച്ച്.ടി.എസ്) കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത് ഒരേസമയം ആശങ്കയും ആശ്വാസവും പകരുന്നു. മുഹമ്മദ് അല്‍ ബഷീര്‍ ഇടക്കാല പ്രധാനമന്ത്രിയായി സിറിയയില്‍ ചുമതലയേറ്റിട്ടുണ്ട്.