കുട്ടികള്‍ക്ക് വായിക്കാന്‍ തോന്നുന്ന പുസ്തകങ്ങളുണ്ടോ


കുട്ടികള്‍ക്കുള്ള പുസ്തകമെഴുത്തും പ്രസാധനവും ലാഘവത്തോടെ കാണരുത്. ഇവിടെ പ്രസാധകര്‍ക്കു വലിയ ഉത്തരവാദിത്തമുണ്ട്.

കുട്ടികളുടെ വിനോദലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്താണു നാം. കുട്ടികളുടെ വായനാതാല്‍പര്യങ്ങളിലും വലിയ മാറ്റങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. കുട്ടികള്‍ വായിക്കുന്നില്ലെന്ന പരാതി പുതിയതല്ലെങ്കിലും ഇന്ന് ആ ആശങ്കയ്ക്ക് മറ്റൊരു തലം കൂടിയുണ്ട്.