അവിഹിത പ്രണയത്തിന്റെ 'വൈബ്' തേടിപ്പോകുന്നവര്‍


വിഷാദവും ആത്മഹത്യാ ചിന്തകളും തോന്നുമ്പോള്‍ ഒരു കൈ സഹായം തേടാന്‍ മടിക്കരുത്.

കൗണ്‍സലിംഗ് മുറിയുടെ വാതില്‍ തുറന്ന് അവള്‍ അകത്തേക്ക് വരുമ്പോള്‍, പുറമേ നിന്നുള്ള കാഴ്ചയില്‍ വസന്തം പൂത്തുനില്‍ക്കുന്ന ഒരു പൂന്തോട്ടമായിരുന്നു അവളുടെ ജീവിതം എന്ന് തോന്നിപ്പിക്കുമായിരുന്നു. 35 വയസ്സിന്റെ പക്വത, നല്ലൊരു ഭര്‍ത്താവ്, രണ്ട് ഓമന മക്കള്‍, സുരക്ഷിതമായ കുടുംബം.