അവളുടെ പ്രശ്‌നം തെറ്റും ശരിയും അറിയാത്തതായിരുന്നില്ല; തെറ്റാണെന്ന് അവള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു.
വിവാഹേതര ബന്ധങ്ങള്‍ നല്‍കുന്ന താല്‍ക്കാലിക ആശ്വാസവും വ്യാമോഹവും എങ്ങനെ ഒരാളുടെ മാനസിക ലോകത്തെയും കുടുംബജീവിതത്തെയും ക്രമേണ തകര്‍ക്കും എന്നതിന്റെ ഉദാഹരണമായിരുന്നു അവള്‍. രണ്ടുമക്കളുള്ള അവള്‍ ക്ലിനിക്കിലേക്ക് വന്നത്, ഒന്‍പത് വര്‍ഷമായി തുടരുന്ന വിവാഹേതര ബന്ധത്തിലെ പുരുഷന് ഇപ്പോള്‍ പണ്ടത്തെപ്പോലെ താല്‍പര്യമില്ല എന്ന പരാതിയുമായാണ്.
