സ്‌ക്രീനിലെ തിളങ്ങുന്ന മുഖങ്ങള്‍ക്കപ്പുറം യഥാര്‍ഥ ജീവിതമുണ്ട്. അവിടെ നിങ്ങളുടെ വിശപ്പറിയുന്ന, സങ്കടങ്ങളില്‍ കൂടെയിരിക്കുന്ന ഒരു മനുഷ്യനുണ്ട്.
കണ്സല്ട്ടേഷന് മുറിയിലേക്ക് 26കാരിയെ കൊണ്ടുവരുമ്പോള്‍ അവളുടെ മുഖത്ത് പ്രത്യേക ഭാവങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന്റെ കണ്ണുകളില്‍ ഒരു ആയുസ്സു മുഴുവന്‍ കരുതിവെച്ച സ്‌നേഹം തകര്‍ക്കപ്പെട്ടതിന്റെ കനല്‍ ഉണ്ടായിരുന്നു.
