ഉമ്മയുടെ അകാരണമായ ദേഷ്യം പെയ്‌തൊഴിഞ്ഞ് ശാന്തയാകുമ്പോഴേക്കും മരുമകളുടെ ഉള്ളം തകര്‍ന്നിട്ടുണ്ടാകും.
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ആ വീട് സ്വര്‍ഗതുല്യമാണ്. ഉമ്മയും മരുമകളും തമ്മില്‍ അത്രമേല്‍ സ്‌നേഹത്തിലാണ്. അടുക്കളയിലെ ഓരോ പണികളിലും അവര്‍ പങ്കാളികളാകുന്നു. ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നു. തമാശകള്‍ പങ്കുവെക്കുന്നു.
