ആഘോഷം വെറും അഭിനയമായി മാറിയപ്പോള്‍ കുഞ്ഞിന് കിട്ടിയത് സന്തോഷത്തിനു പകരം മാനസിക സമ്മര്‍ദമായിരുന്നു.
കസേരയില്‍ ഇരുന്ന് അവള്‍ വിറയ്ക്കുകയായിരുന്നു. ആധുനികതയുടെ എല്ലാ തിളക്കവുമുള്ള 28കാരി. പക്ഷേ, അവളുടെ കണ്ണുകളിലെ ശൂന്യത ഭയപ്പെടുത്തുന്നതായിരുന്നു. കൈയിലെ വില കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ മേശപ്പുറത്തു വെച്ച് അവള്‍ വിതുമ്പി:
