ഒരു വാക്കില്‍ കരിഞ്ഞുണങ്ങിയ വസന്തം


വെറും ഒരു വാക്കു കൊണ്ട് കൊച്ചു കുട്ടിയുടെ ലോകം മാറി മറിയുകയായിരുന്നു. ആത്മവിശ്വാസം തകരുകയായിരുന്നു.

ക്ലിനിക്കിന്റെ വാതില്‍ തുറന്ന് അവള്‍ അകത്തേക്ക് വന്നപ്പോള്‍ കൂടെ വന്നത് വലിയൊരു നിശ്ശബ്ദതയായിരുന്നു. പ്രഥമദൃഷ്ടിയില്‍ ആരെയും ആകര്‍ഷിക്കുന്ന ഇടതൂര്‍ന്ന കാര്‍കൂന്തല്‍. പക്ഷേ, സൂക്ഷിച്ചുനോക്കിയപ്പോള്‍ ആ ഭംഗിക്കിടയില്‍ തെളിഞ്ഞു കാണുന്ന മുറിപ്പാടുകള്‍ ഉള്ളു നോവിച്ചു.