ലോകത്തോളം പടരുന്ന ടൂറിസം മേഖയിലെ സാധ്യതകള്‍


യാത്രയും സാഹസികതയും പുതിയ സംസ്‌കാരങ്ങളെ അനുഭവിച്ചറിയുന്നതും നിങ്ങളുടെ അഭിനിവേശമാണെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കാവുന്ന കരിയര്‍ മേഖലയാണ് ട്രാവല്‍ ആന്റ് ടൂറിസം.

വിനോദസഞ്ചാരത്തിനോട് താല്‍പര്യം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഈ കരിയറിന് ഏറെ പ്രസക്തിയുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വിനോദസഞ്ചാര മേഖലയുടെയും ട്രാവല്‍ വ്യവസായ മേഖലയുടെയും പങ്ക് വളരെ വലുതാണ്.