വിശ്വാസിക്ക് ആത്മീയ കരുത്ത് പകരുന്ന നമസ്‌കാരങ്ങളുടെ പേരുകള്‍ തന്നെ സൂര്യന്റെ സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നു.
ഏകദൈവവിശ്വാസത്തിന്റെ പ്രഖ്യാപനത്തിനു ശേഷം ഇസ്‌ലാം ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന അടിസ്ഥാന കര്‍മമാണ് നമസ്‌കാരം. മനുഷ്യ ചരിത്രത്തില്‍ അഭംഗുരം തുടര്‍ന്നുപോരുന്ന ഒരാരാധന കൂടിയാണിത്.
