നിയമപരമായ പ്രായമെത്തുന്നതിനുമുമ്പ് വാഹനം കൈമാറുന്നത് കുട്ടിയോടുള്ള വിശ്വാസത്തിന്റെ പ്രകടനമാണോ?
സമീപകാലത്ത് കേരളത്തിലുണ്ടായ വാഹനാപകടങ്ങള്‍ ഗൗരവതരമായ സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വിലകൂടിയ കാറുകളും ഇരുചക്രവാഹനങ്ങളും ഓടിക്കുന്നതും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും പലപ്പോഴും രക്ഷിതാക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണ്.
