പ്രവാചക ജീവിതത്തിലെ ദാമ്പത്യ മാതൃകകള്‍


സമൂഹം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പലരും കുടുംബത്തില്‍ ഒന്നുമല്ലാതായിപ്പോയവരുണ്ട്.

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ പ്രവാചകനില്‍ ഉത്തമ മാതൃകയുണ്ടെന്നാണ് ഖുര്‍ആനിലൂടെ അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്. സമൂഹത്തിന് മഹത്തായ മാതൃകകള്‍ നല്‍കിയാണ് മുഹമ്മദ് നബി (സ) ജീവിച്ചത്. ജീവിതത്തിന്റെ നിഖില മേഖലകളിലും ആര്‍ക്കും അനുകരിക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്.