ഡിസംബര്‍ 18 അറബി ഭാഷാ ദിനം: വൈജ്ഞാനിക-വാണിജ്യ ഭാഷയായി അറബിക് മാറിയതെങ്ങനെ?


അടിക്കുറിപ്പില്ലാതെ ഷേക്‌സ്പിയര്‍ കാലത്തെ ഇംഗ്ലീഷ് സാഹിത്യങ്ങള്‍ വായിക്കാന്‍ ഇപ്പോള്‍ സാധിക്കില്ല എന്നറിയുമ്പോഴാണ് അറബി ഭാഷയുടെ മഹത്വം മനസ്സിലാവുക.

നുഷ്യരുടെ ആശയവിനിമയത്തിനും അനുഭവങ്ങള്‍, ചിന്തകള്‍, അഭിപ്രായങ്ങള്‍ എന്നിവ പങ്കുവെക്കുന്നതിനും ഉപയോഗിക്കുന്ന ഒരു സാമൂഹിക ഘടകമാണ് ഭാഷ. ലോകത്ത് നിലവില്‍ 7000ലധികം ഭാഷകളുണ്ട്. ഇതില്‍ 200 ദശലക്ഷത്തിലധികം ആളുകള്‍ മാതൃഭാഷയായി സംസാരിക്കുന്ന ഭാഷയാണ് അറബി.